‘ പ്രവാസി ദിവസ് ‘ ദിനാചരണം നടത്തി

പ്രവാസി ദിവസ് ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം ബ്ലോക്ക് പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി കെ.പി.സി.സി അംഗം ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് പ്രസിഡണ്ട് വി.കെ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ഡിസിസി സെക്രട്ടറി സി.ഐ. ഇട്ടിമാത്ത്യു, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയശങ്കര്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശശി പൂവത്ത്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ നിര്‍വാഹക സമിതി അംഗം ഹരികുമാര്‍ പോര്‍ക്കുളം, കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി ഐ തോമസ്, കുന്നംകുളം നഗരസഭ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിജു സി ബേബി, പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ഹിയവര്‍ സംസാരിച്ചു.

ADVERTISEMENT