എരനെല്ലൂര്‍ ബസ് സ്റ്റോപ്പിനു സമീപം ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ പോര്‍ക്കുളം സ്വദേശി കല്ലായില്‍ വീട്ടില്‍ മധുസൂദനന്‍ മകന്‍ പ്രശാന്ത് (37), ഭാര്യ അമിത(31) എന്നിവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.