അണ്ടത്തോട് ദേശീയപാതയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പുന്നയൂര്‍ക്കുളം അണ്ടത്തോട് പെരിയമ്പലം ദേശീയപാതയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികന്‍ പെരിയമ്പലം ചിറ്റഴി വീട്ടില്‍ ഗോകുല്‍ (23)നെ വെളിയങ്കോട് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച വൈകീട്ട് 5.15ഓടെയാണ് സംഭവം. വടക്കേകാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT