കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതപ്രദര്‍ശനം നടത്തി

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗണിതപ്രദര്‍ശനം നടത്തി.
വിവിധ മേഖലകളിലെ ഗണിതത്തിന്റെ സ്വാധീനം എടുത്തു കാണിക്കുന്നതായിരുന്നു പ്രദര്‍ശനം. കണക്കിലെ കളികളിലൂടെയാണ് പിടിഎ എക്‌സിക്യൂട്ടീവ് അംഗം സക്കറിയ ചീരന്‍ ഗണിത പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ ഐ സി അധ്യക്ഷത വഹിച്ചു. ഗണിത വിഭാഗം അധ്യാപികയായ ലീന ചെറിയാന്‍, വിദ്യാഭ്യാസ വിഭാഗം ഗിരീഷ് , ഗണിത വിഭാഗം ഹൈസ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ സി.എസ് ഷൈജ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT