27.8 C
Kunnamkulam
Friday, September 18, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ യുവാവിന് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പൊള്ളലേറ്റു

ഗുരുവായൂരില്‍ യുവാവിന് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പൊള്ളലേറ്റു

158

ഗുരുവായൂരില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിന് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പൊള്ളലേറ്റു. മധുര സ്വദേശി 34 വയസ്സുള്ള രാജ്കുമാറിനാണ് പൊള്ളലേറ്റത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. ടെമ്പിള്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ സുരക്ഷ ഗ്രില്ലിന് മുകളില്‍ കയറിയ ഇയാള്‍ എച്ച്.ടി.ലൈനില്‍ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണെങ്കിലും വീണ്ടും ലൈനില്‍ പിടിച്ചു. സുരക്ഷാ ഗ്രില്ലിനുള്ളില്‍ വീണ യുവാവിനെ, സംഭവം കണ്ട നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി. പോലീസ് ജീപ്പില്‍ രാജ്കുമാറിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വലത് കൈ മുട്ടിനു താഴെ പൊള്ളല്‍ ഏറ്റിട്ടുണ്ട്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് അംഗമാണെന്ന രീതിയില്‍ ഇയാള്‍ രണ്ട് ദിവസമായി ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കറങ്ങുന്നതായി നാട്ടുകാര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!