ലൈബ്രറി കൗണ്‍സില്‍ ചൂണ്ടല്‍ പഞ്ചായത്ത് തല നേതൃസമിതിയുടെ നേതൃത്വത്തില്‍ അക്ഷരോത്സവം സംഘടിപ്പിച്ചു. കേച്ചേരി ഗവ. എല്‍.പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ഹാളില്‍ നടന്ന അക്ഷരോത്സവം ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.പി.ലീല അദ്ധ്യക്ഷയായി. കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.വത്സന്‍ , നേതൃസമിതി കണ്‍വീനര്‍ പി.കെ.രാജന്‍ മാസ്റ്റര്‍ , സൂര്യദാസ് , തലക്കോട്ടുകര ഗ്രാമീണ വായനശാല സെക്രട്ടറി സി.കെ. മുരളി എന്നിവര്‍ സംസാരിച്ചു. മേഖലയിലെ പതിനൊന്നോളം വായനശാലകളില്‍ നിന്നും യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത അക്ഷരോത്സവത്തില്‍ രചനാ മത്സരങ്ങളും കലാമത്സരങ്ങളും അരങ്ങേറി. വിജയികള്‍ക്ക് ചൂണ്ടല്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനര്‍ഹരെ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് തല മത്സരത്തില്‍ പങ്കെടുപ്പിക്കും.