ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ എന്‍.എസ്.എസ്ന്റെയും, ലിറ്റററി ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ക്ലാസ്സ് റൂം ലൈബ്രറികളുടെ രൂപികരണം നടന്നു. തൃശൂര്‍ ജില്ല പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ ലൈബ്രറികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മോഹനന്‍ വി.കെ. അധ്യക്ഷനായ യോഗത്തില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജയറാം സന്തോഷ് സ്വാഗതവും, പ്രിന്‍സിപ്പാള്‍ വൃന്ദ കെ.വി നന്ദിയും പറഞ്ഞു. എസ്.എം.സി. ചെയര്‍മാന്‍ കെ.വി അരവിന്ദാക്ഷന്‍ ക്ലാസ്സ് റൂം ലൈബ്രറികളിലേക്ക് പുസ്തകം സംഭാവന ചെയ്തു. എച്ച്.എം. ഷെര്‍ളി. എം. പെലക്കാട്ട് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അധ്യാപകരായ ഗോപാലകൃഷ്ണന്‍ എ കെ,
സീമന്ദിനി. എം. തുടങ്ങിയവര്‍ ലൈബ്രറിക്ക് ആവശ്യമായ ഷെല്‍ഫുകളള്‍ സംഭാവന ചെയ്തു.