25.2 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk കേപ്പിംഗ് സെറിമണി നടന്നു

കേപ്പിംഗ് സെറിമണി നടന്നു

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് & സെന്റ് സിറില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകളുടെ കേപ്പിംഗ് സെറിമണി നടന്നു. പ്രധാനാധ്യാപിക കെ എസ് ജെന്‍സി കേഡറ്റുകളെ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. യുണിറ്റ് ലീഡര്‍ എം.ബി കാര്‍ത്തിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 50 കേഡറ്റുകളാണ് പുതുതായി ജൂനിയര്‍ റെഡ് ക്രോസില്‍ അംഗങ്ങളായത്. യുണിറ്റ് കൗണ്‍സിലര്‍മാരായ അമ്പിളി പീറ്റര്‍, പി ജെ ജിന്‍സി, ജിംഷ ഇട്ടൂപ്പ്, ജിജി തമ്പി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ കേഡറ്റുകളായ നിവേദ്യ കൃഷ്ണ, ഏയ്ഞ്ചല്‍ റോസ്, കെ പി അമേയ, ജിനോ സി ജയ്‌സണ്‍, എന്നിവര്‍ നേതൃത്വം നല്കി.

ADVERTISEMENT
error: Content is protected !!