തയ്യൂര്‍ ശ്രീ ലോകരത്തിക്കാവ് ക്ഷേത്രത്തിലെ വാദ്യ കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു. പൈങ്കുളം രതീഷിന്റെ കീഴില്‍ മേളം അഭ്യസിച്ച 14 കുട്ടികളാണ് ദേവീ സന്നിധിയില്‍ അരങ്ങേറ്റം നടത്തിയത്. ക്ഷേത്രം മേല്‍ശാന്തി പ്രകാശ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ലോകരത്തിക്കാവ് കലാ കേന്ദ്രം സെക്രട്ടറി ടി.എസ്.സുമന്‍ അധ്യക്ഷനായി. സിനിമ പിന്നണി ഗായകന്‍ സന്നിദാനന്ദന്‍ മുഖ്യാതിഥിയായി.മേള പ്രമാണി പൈങ്കുളം പത്മനാഭന്‍ നായര്‍, ക്ഷേത്ര കോമരം വിശ്വനാഥന്‍, കെ.എല്‍.ഉണ്ണികൃഷ്ണന്‍, വി.ആര്‍.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
Home Bureaus Erumapetty തയ്യൂര്‍ ശ്രീ ലോകരത്തിക്കാവ് ക്ഷേത്രത്തിലെ വാദ്യ കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു