ചീരംകുളം ഭഗവതി ക്ഷേത്രത്തില്‍ മകര ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് കലം കരിക്കല്‍ ആരംഭിച്ചു. മകര ചൊവ്വയോടനുബന്ധിച്ചുള്ള വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരി ഭണ്ഡാര അടുപ്പില്‍ തീ പകര്‍ന്നതോടെ കലം കരിക്കല്‍ ചടങ്ങുകള്‍ ആരംഭിച്ചു. 12.30ന് പൊങ്കാല സമര്‍പ്പണവും പുറത്തെഴുന്നെള്ളിപ്പും നടക്കും. ശേഷം പറയെടുപ്പ്, പുഷ്പാഭിഷേകം, പരമ്പരാഗത വേല വരവും നടക്കും. ക്രമീകരണങ്ങള്‍ക്ക് ക്ഷേത്ര ഭരണ സമതി പ്രസിഡന്റ് അശോക് കുമാര്‍, സെക്രട്ടറിമാരായ കെ എസ് ചന്ദ്രന്‍, പി.വി സുരേഷ്, ട്രഷറര്‍ അപ്പു, ജോ. സഞ്ജയ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.