മുണ്ടത്തിക്കോട് കല്ലടി ശ്രീ പൂര്‍ണ പുഷ്‌കല ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന നെയ്യഭിഷേകം ഭക്തി സാന്ദ്രമായി

മുണ്ടത്തിക്കോട് കല്ലടി ശ്രീ പൂര്‍ണ പുഷ്‌കല ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന നെയ്യഭിഷേകം ഭക്തി സാന്ദ്രമായി. നൂറ് കണക്കിന് ഭക്ത ജനങ്ങള്‍ പങ്കാളികളായി. മേല്‍ശാന്തി അരവൂര്‍ കൊട്ടാരം വാസുദേവന്‍ എംബ്രാന്തിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ഗംഗാധരന്‍ മാരാത്ത്, സെക്രട്ടറി എ സുധീഷ്ബാബു, ജി രഘുനാഥ്, ഇ വി ബാലകൃഷ്ണന്‍, കെ എന്‍ ജിബി, എന്നിവര്‍ നേതൃത്വം വഹിച്ചു.

ADVERTISEMENT