ചൂണ്ടല്‍ പഞ്ചായത്തില്‍ സംരംഭകസഭ നടത്തി. പഞ്ചായത്ത് പരിധിയില്‍ നിലവിലും പുതിയതായും പ്രവര്‍ത്തിച്ച് വരുന്ന സംരംഭങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് സംരംഭകസഭ നടത്തിയത്. സംരംഭക സഭയില്‍ നിലവിലുള്ള സംരംഭങ്ങളുടെയും പുതിയതായി തുടങ്ങാന്‍ പോകുന്ന സംരംഭങ്ങളുടെയും വിവിധ വിഷയങ്ങളെ കുറിച്ചും, ഉദ്യം- കെ. സ്വിഫ്റ്റ്, ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷന്‍, ഇന്‍ഷ്വറന്‍സ്, ഹെല്‍പ്പ് ഡെസ്‌ക്ക്, ലോണ്‍, ലൈസന്‍സ്, സബ്ബ്‌സിഡി മേളയും സംരംഭക സഭയില്‍ ഒരുക്കിയിരുന്നു. നവ സംരംഭകരെ ആദരിക്കുകയും, ലോണ്‍ അംഗീകരിച്ചവര്‍ക്ക് അനുവാദപത്രിക വിതരണവും നടന്നു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു.