ചങ്ങരംകുളം പാവിട്ടപുറത്ത് പിക്കപ്പ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചങ്ങരംകുളം പാവിട്ടപുറത്ത് പിക്കപ്പ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചങ്ങരംകുളം അറവക്കാട് സ്വദേശി ഷഹബാസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചങ്ങരംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും, കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഓടികൂടിയ നാട്ടുകാര്‍ ഇരുവരെയും ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഷഹബാസ് മരിച്ചിരുന്നു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി.

ADVERTISEMENT