കുന്നംകുളം നഗരസഭയില്‍ റിപ്പബ്ലിക് ദിനാഘോഷം വിപുലമാക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു

കുന്നംകുളം നഗരസഭയില്‍ റിപ്പബ്ലിക് ദിനാഘോഷം വിപുലമാക്കാന്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ചെയര്‍മാനായും സെക്രട്ടറി കെ.ബി വിശ്വനാഥന്‍ കണ്‍വീനറുമായുള്ള 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. 26 ന് രാവിലെ നഗരസഭ അങ്കണത്തിലും ജവാഹര്‍ സ്‌ക്വയറിലും പതാക ഉയര്‍ത്തും. തുടര്‍ന്ന് നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍, എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എസ്പിസി, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കര്‍മ്മസേന, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. ടൗണ്‍ഹാളില്‍ സമാപിക്കുന്ന റാലിയെ തുടര്‍ന്ന് ദേശീയ, സംസ്ഥാന തലങ്ങളില്‍ മികവു തെളിയിച്ച നഗരസഭ പരിധിലുള്ളവരെ ആദരിക്കും. സംഘാടക സമിതി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT