കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പണിക്കഴിപ്പിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. എ.സി മൊയ്തീന് എംഎല്‍ എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. എം എല്‍ എ യുടെ 2022- 23 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 5,42,000 രൂപ ചെലവഴിച്ചാണ് 12 മീറ്റര്‍ നീളം വരുന്ന ഹൈമാസ്റ്റ് ലൈറ്റ് സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ളത്. കുണ്ടറ കെല്‍ എന്ന കമ്പനിക്കായിരുന്നു നിര്‍മ്മാണച്ചുമതല. നഗരഹൃദയത്തിലുള്ള സ്‌കൂളിലെ ദീര്‍ഘനാളത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരാരായ പി എം സുരേഷ്, സജിനി പ്രേമന്‍, റ്റി. സോമശേഖരന്‍, പ്രിന്‍സിപ്പാള്‍ പി.ഐ റസിയ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡെഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.
Home Bureaus Kunnamkulam കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം...