അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിന് തുടക്കമായി. രാവിലെ വിശേഷാല്‍ പൂജകള്‍, നടക്കല്‍ പറ, എന്നിവയ്ക്കുശേഷം പൊങ്കാല സമര്‍പ്പണം നടന്നു. ഉച്ചയ്ക്ക് 2.30ന് ദേവസ്വം പൂരം എഴുന്നള്ളിക്കും. പൂതൃക്കോവില്‍ പാര്‍ത്ഥസാരഥി ഭഗവതിയുടെ തിടമ്പേറ്റും. പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ വെള്ളിത്തിരുത്തി ഉണ്ണി നായര്‍, ചൊവ്വല്ലൂര്‍ മോഹനന്‍, ചെവ്വല്ലൂര്‍ സുനില്‍, വെള്ളിത്തിരുത്തി ദിനേശ് എന്നിവരുടെ നടപ്പുര പഞ്ചാരിക്ക് ശേഷം ദേശപ്പൂരങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തും. 20-ന് പുലര്‍ച്ച 4. 45ന് പൊങ്ങിലടിയോടു കൂടി പൂരത്തിന് സമാപനമാകും. ഉച്ചയ്ക്ക് 1.30 മുതല്‍ പൂരാഘോഘം തത്സമയം സിസിടിവിയില്‍ സംപ്രേഷണം ചെയ്യും.