തലക്കോട്ടുക്കര സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ദൈവാലയത്തിലെ സംയുക്ത തിരുനാളിന് തുടക്കമായി

തലക്കോട്ടുക്കര സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ദൈവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി. ശനിയാഴ്ച്ച കാലത്ത് 6.30 ന് കൂടുതുറക്കല്‍ ശുശ്രൂഷ തുടര്‍ന്ന് പ്രസുദേന്തി വാഴ്ച്ച, വിശുദ്ധരുടെ രൂപം എഴുന്നെള്ളിച്ചു വക്കല്‍, അമ്പ് ,വള എഴുന്നെളളിച്ച് വക്കല്‍ എന്നിവ നടന്നു വികാരി ഫാ. ഷിന്റോ പാറയില്‍ മുഖ്യ കാര്‍മികനായി. രാത്രി വിവിധ കമ്മറ്റികളുടെ അമ്പ് – വള പ്രദിക്ഷണം തേരുകളുടെ അകമ്പടികളോടെ പള്ളിയില്‍ എത്തി ചേര്‍ന്നു. തിരുനാള്‍ ദിനമായ ഞായറാഴ്ച കാലത്ത് 10:30 ന് ആഘോഷമായ പാട്ടു കുര്‍ബാനക്ക് ഫാ ബാസ്റ്റിന്‍ പുന്നോലിപറമ്പില്‍ മുഖ്യ കാര്‍മികനായി. ഫാ പ്രിന്‍സ് ചിരിയന്‍ കണ്ടത്ത് തിരുന്നാള്‍ സന്ദേശം നല്കി .ശേഷം വൈകീട്ട് 5 മണിക്ക് ലദീഞ്ഞ്. നൊവേനയെ തുടര്‍ന്ന് ഭക്തിസാന്ദ്രമായ അങ്ങാടി ചുറ്റി തിരുന്നാള്‍ പ്രതിക്ഷണം നടക്കും.

ADVERTISEMENT