ചെറവല്ലൂര്‍ ആമയത്ത് കാര്‍ സൈക്കിളില്‍ ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. കല്ലൂര്‍മ്മ പേരോത്തയില്‍ 72 വയസുള്ള കൃഷ്ണന്‍കുട്ടി ആണ്
മരിച്ചത്. ഞായറാഴ്ച കാലത്ത് എട്ടരയോടെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് കൃഷ്ണന്‍കുട്ടിയുടെ സൈക്കിളില്‍ ഇടിച്ച് വൈദ്യുതി
കാലില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു കാറിന് മുകളിലേക്ക് വീണു. അപകടത്തില്‍
പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലുംമരണം സംഭവിച്ചിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Home Bureaus Punnayurkulam ചെറവല്ലൂര്‍ ആമയത്ത് കാര്‍ സൈക്കിളില്‍ ഇടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു