വെസ്റ്റ് മങ്ങാട് നാലാംകല്ലില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് മുറിഞ്ഞു. കാറിന്റെ മുന്‍വശം തകര്‍ന്നു. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്തു നിന്ന് വരികയായിരുന്ന കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് മുറിഞ്ഞു. നിയന്ത്രണം വിട്ട കാര്‍ പാതയോരത്തെ കാനയിലേക്ക് വീണു.കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.