ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിലെ തിരുന്നാള്‍ ഭക്തിസാന്ദ്രം

 

ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധരായ സെബസ്ത്യാനോസിനെയും ,റപ്പായേല്‍ മാലാഖയുടെയും സംയുക്തതിരുനാള്‍ ആഘോഷിച്ചു. തിരുനാള്‍ ദിനമായ ജനുവരി 20 തിങ്കളാഴ്ച രാവിലെ 6 30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ,10.30 ന് നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയക്ക് ഫാദര്‍ ആന്റണി ആലുക്ക മുഖ്യകാര്‍മികത്വം വഹിച്ചു.ഫാദര്‍ ലിയോ പുത്തൂര്‍ സന്ദേശം നല്‍കി. വൈകിട്ട് ഫാ. ടൈസന്‍ മണ്ടുംപാലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രദിക്ഷണം ഉണ്ടായിരുന്നു. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്റെ ഗാനമേളയും അരങ്ങേറി . വികാരി ഫാദര്‍ തോമസ് ചൂണ്ടല്‍, കൈക്കാരന്മമാരായ ചെറുവത്തൂര്‍ ടാബു, മുരിങ്ങത്തേരി ഡില്ലന്‍, താണിക്കല്‍ റപ്പായിജനറല്‍ കണ്‍വീനര്‍ മണ്ടുംപാല്‍ ഷാജി, ജോ. കണ്‍വീനര്‍ പാറയ്ക്കല്‍ ഷിജു എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT