ഗുരുവായൂര്‍ ക്ഷേത്ര നടയിലെ മഞ്ജുളാല്‍ത്തറ പൂര്‍ണമായും പൊളിച്ചുമാറ്റി. മഞ്ജുളാല്‍ വീഴാതിരിക്കാന്‍ പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷമാണ് തറ പൊളിച്ചു മാറ്റിയത്. വെങ്കലത്തില്‍ തീര്‍ത്ത ഗരുഡ പ്രതിമ സ്ഥാപിക്കാനുള്ള തറ പണിതതിനുശേഷം പ്രത്യേകം തയ്യാറാക്കിയ കരിങ്കല്‍ പാളി കൊണ്ട് ആലിന് തറകെട്ടും. ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് സുരക്ഷാവേലി കെട്ടിമറച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പറവൂര്‍ സ്വദേശി വേണു കുന്നപ്പിള്ളിയുടെ വക വഴിപാടായി ഒരു കോടി രൂപയാണ് മഞ്ജുളാല്‍ നവീകരണത്തിനും വെങ്കല ഗരുഡ പ്രതിമ നിര്‍മ്മാണത്തിന് വേണ്ടി ചെലവിടുന്നത്.