വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു

പുന്നയൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതികള്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 2:30ന് മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ നടത്തിയ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ സെലീന നാസര്‍, ഷൈബാ ദിനേശന്‍, രജനി ടീച്ചര്‍, എം കെ അറാഫത്ത് എസി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിര്‍വഹണ ഉദ്യോഗസ്ഥയും മന്ദലാംകുന്ന് ജി.എഫ്.യു.പി. സ്‌കൂള്‍ പ്രധാന അധ്യാപികയുമായ സുനിത മേപ്പുറത്ത് നന്ദി പറഞ്ഞു. രണ്ടര ലക്ഷം രൂപ ചിലവഴിച്ച് 54 കുട്ടികള്‍ക്കാണ് പഠനാവശ്യാര്‍ത്ഥം മേശയും കസേരയും വിതരണം ചെയ്തത്.

ADVERTISEMENT