തൃശൂര്‍ ജില്ലാ ജൂനിയര്‍ വിഭാഗം ചെസ്സ് ചാമ്പ്യനായ ദക്ഷനാഥിനെ പെരിയമ്പലം വിവേകാനന്ദ ബാലഗോകുലം ആദരിച്ചു. ചടങ്ങില്‍ താലൂക് ഭാഗിനി പ്രമുഖ് റമിത ടീച്ചര്‍ മൊമെന്റോ നല്‍കി. താലൂക് ഉപാധ്യക്ഷന്‍ സൂരജ് ഷാള്‍ അണിയിച്ച് ആദരിച്ചു. ജെ.എസ്.കെ.എ. ഇന്റര്‍നാഷ്ണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ സമ്മാനം നേടിയ യദുകൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു. ബാലഗോകുലം രക്ഷധികാരി സിനു പ്രബീഷ്, സഹ രക്ഷാധികാരി അശ്വതി ബബീഷ്, ഉപാധ്യക്ഷ ബിനിഷ ശ്രീനിഷ് , പെരിയമ്പലം ശാഖ കാര്യവാഹ് പ്രസാദ്, മറ്റു ബാലഗോകുലം ഭാരവാഹികളായ മാധവന്‍ കറുത്തേടത്ത്, പ്രബീഷ്, ബബീഷ് എന്നിവര്‍ പങ്കെടുത്തു.