ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദ കൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മെഡിസിറ്റിയുമായി സഹകരിച്ച് എമര്‍ജന്‍സി റിലീഫ് ട്രൂപ്പിനുള്ള, ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. എം ആര്‍ രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബി ഫസ്റ്റ് ടു എയ്ഡ് ആന്‍ഡ് സേവ് ലൈഫ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അപര്‍ണ മധുസൂദനന്‍ ഉദ്ഘാടനം ചെയ്ത് പരിശീലന ക്ലാസ്സ് നയിച്ചു. ഡോക്ടര്‍ പി മധുസൂദനന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം ഡി ഷീബ, എച്ച് എം സന്ധ്യ എം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി ബി ഭവ്യ, കെ വി സോഷ്യ, ആസ്റ്റര്‍ മെഡിസിറ്റി മാനേജര്‍ റാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT