പ്രഭാത സവാരിക്ക് ഇറങ്ങിയ പ്രദേശത്തെ നാട്ടുകാരാണ് സംഭവം കണ്ടത്. പ്രദേശത്ത് വ്യാപകമായി ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്.
രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും പരിസരത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും പ്രദേശവാസികളും കര്‍ഷകരും നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസമാണ് കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പാടത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയത്