24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu കലാമണ്ഡലം താമി ആശാന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു

കലാമണ്ഡലം താമി ആശാന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു

കടവല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച കലാമണ്ഡലം താമി ആശാന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു. പഞ്ചവാദ്യരംഗത്ത് കടവല്ലൂരിന്റെ യശസ്സ് ഉയര്‍ത്തിയ വ്യക്തിത്വമായിരുന്നു കലാമണ്ഡലം താമി ആശാന്‍. ചൊവ്വാഴ്ച രാവിലെ 11ന് ആലത്തൂര്‍ എം.പി. കെ.രാധാകൃഷ്ണന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ,ഈ വര്‍ഷം സ്‌കൂളില്‍ നിന്ന് പഞ്ചവാദ്യം അഭ്യസിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍ മുഖ്യാതിഥിയായി.

ADVERTISEMENT
error: Content is protected !!