ഷാപ്പില്‍ നിന്ന് കള്ളുകുടിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം; രണ്ട് പേര്‍ ചികിത്സ തേടി, ഷാപ്പ് അടപ്പിച്ചു

പുന്നയൂര്‍ക്കുളം നാക്കോലയില്‍ ഷാപ്പില്‍ നിന്ന് കള്ളുകുടിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേര്‍ വടക്കേക്കാട് സിഎച്ച്‌സി യിലും, തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. അണ്ടത്തോട് തറയില്‍ ശാലോം(36), അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (36) എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഷാപ്പില്‍ നിന്ന് കള്ളുകുടിച്ചതിനുശേഷമാണ് ഇവര്‍ക്ക് കലശലായ ചര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതെന്ന് പറയുന്നു. ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റിന്റോയുടെ നേതൃത്വത്തില്‍ എക്‌സൈസ് സംഘവും, ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.ഷാപ്പ് താല്ക്കാലികമായി അടച്ചിടാന്‍ നിര്‍ദ്ദേശം നല്കി.

ADVERTISEMENT