ഗുരുവായൂര്‍ ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം ഈ മാസം 12ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ പ്രസാദ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും.
ഉത്സവം വരെ വിവിധ കലാപരിപാടികളും ഉണ്ടാകും. ഉത്സവ ദിവസവും നട തുറപ്പ് ദിവസവും പൊങ്കാലയുണ്ടാകും. ഉത്സവ ദിവസം രാവിലെ മുതല്‍ വിശേഷാല്‍ പൂജകളും നടക്കല്‍ പറയും ഉണ്ടാവും. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പഞ്ചവാദ്യത്തിന്റെയും മൂന്ന് ഗജവീരന്മാരുടെയും അകമ്പടിയോടെ ഭഗവതി പുറത്തേക്ക് എഴുന്നള്ളും. വൈകിട്ട് അഞ്ചരയോടെ വിവിധ പൂരാഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും.