‘ ഗ്രാമകം ‘ നാടകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു

എട്ടാമത് വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമകം അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ 351 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ഏപ്രില്‍ അദ്യവാരമാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന നാടകോത്സവം നടക്കുന്നത്. ചിത്ര, ശില്പ, നാടക സങ്കേതങ്ങള്‍ സമന്വയിക്കുന്നു എന്ന പ്രത്യേകതയും ഗ്രാമകത്തിനുണ്ട്. കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന നാടകോത്സവത്തില്‍ പൊതു ഇടങ്ങള്‍ സൃഷ്ടിക്കുക എന്നതും ഗ്രാമകത്തിന്റെ പ്രത്യേകതയാണ്. കെ.രാധാകൃഷ്ണന്‍ എം.പി, എ.സി മൊയ്തീന്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായും വി.വി സുധീഷ് ജനറല്‍ കണ്‍വീനറും പി.കൃഷ്ണദാസ് ചെയര്‍മാനും കാലടി സര്‍വ്വകലാശാല അധ്യാപകനും മുതിര്‍ന്ന നാടക പ്രവര്‍ത്തകനുമായ വിനോദ് കുമാര്‍ ഫെസ്റ്റിവല്‍ ഡയറക്ടറുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.

ADVERTISEMENT