ജനവാസ മേഖലയില്‍ അനധികൃതമായി തുറന്ന കള്ള് ഷാപ്പിനെതിരെ ജന രോഷം ശക്തം

toddy shop that was opened illegally in a residential area

പെരിയമ്പലം 310 ബീച്ച് റോഡിലെ ജനവാസ മേഖലയില്‍ അനധികൃതമായി തുറന്ന കള്ള് ഷാപ്പിനെതിരെ ജന രോഷം ശക്തം. മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ സമരം നടത്തും. കഴിഞ്ഞ ഭിവസമാണ് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ കള്ള് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് കള്ള് ഷാപ്പ്  പ്രവര്‍ത്തിക്കുന്നതെന്നു പരിസരവാസികള്‍ ആരോപിക്കുന്നു. ഗാര്‍ഹികാവശ്യത്തിനായി അനുമതി ലഭിച്ച കെട്ടിടത്തില്‍ കള്ള് ഷാപ്പ് പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാവുന്ന പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.
ഷാപ്പ് അടച്ച് പൂട്ടാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തി്. ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പ്രസിഡന്റ് എ കെ മൊയ്ദുണ്ണി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ വലിയകത്ത് തുടങ്ങിയവര്‍ പറഞ്ഞു.

content summary ; toddy shop that was opened illegally in a residential area

ADVERTISEMENT