കാരുകുളം മഹാ-ശിവ വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ചൊവ്വാഴ്ച നടക്കും

കരിക്കാട് കാരുകുളം മഹാ-ശിവ വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം  ചൊവ്വാഴ്ച. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനത്തിനു ശേഷം ഇളനിര്‍ അഭിഷേകം, പാലഭിഷേകം, കലശമാടല്‍ എന്നിവയും ഉപദേവന്‍മാര്‍ക്ക് വിശേഷാല്‍ പൂജകളും, പ്രത്യേക വഴിപാടുകളും നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 11.30 മുതല്‍ പ്രസാദ ഊട്ടും ഉണ്ടായിരുക്കുമെന്ന് ക്ഷേത്രഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT