മരണാനന്തരം മൃതദേഹം മെഡിക്കല്‍ കോളേജിന് ദാനം നല്‍കാന്‍ സമ്മതപത്രം നല്‍കിയ ദമ്പതിമാരെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ടപ്പുഴ കണ്ണംമൂട് കണ്ടരാശ്ശേരി ബാലകൃഷ്ണന്‍ ഭാര്യ സുലോചന ടീച്ചര്‍ എന്നിവരെ ഇരട്ടപ്പുഴ ചേതന സംസ്‌കാരികവേദിയാണ് ആദരിച്ചത്. ചേതന സാംസ്‌ക്കാരിക വേദി പ്രസിഡണ്ട് ആലില്‍ സഹദേവന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ. അക്ബര്‍ ദമ്പതികളെ പൊന്നാട ചാര്‍ത്തി ആദരിച്ചു. പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ചന്ദ്രന്‍, തൃശ്ശൂര്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം എം.എസ്. പ്രകാശന്‍, ചേതന വൈസ് പ്രസിഡന്റ് സി.ബി വിശ്വനാഥന്‍, ചേതന സെക്രട്ടറി കെ.ടി. പ്രദീപ് ട്രഷറര്‍ എ .ആര്‍. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.