മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനോജ് ജോര്‍ജ് മാത്യു (42) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കടങ്ങോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനോജ് ജോര്‍ജ് മാത്യു (42) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് വച്ച് നടന്ന റബ്ഫില മാരത്തോണ്‍ 2025 മത്സരത്തില്‍ പങ്കെടുത്തതിന് ശേഷം അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കടങ്ങോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു. കെ.ജി.എം.ഓ.എ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഡോ: ബിനോദ് ജോര്‍ജ് മാത്യു.

 

ADVERTISEMENT