പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റൈറ്റേഴ്സ് ഫോറം പ്രശസ്ത എഴുത്തുകാരന് ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് ഉല്‍ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ജെ.ഫരീദ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും സിനിമ സംവിധായകനുമായ റഷീദ് പാറക്കല്‍, സിനിമ നിരൂപകനായ പ്രൊഫസര്‍ ഐ. ഷണ്മുഖദാസ്, എഴുത്തുകാരനും പട്ടാമ്പി ഗവണ്മെന്റ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ജമീല്‍ അഹമ്മദ്, യുവ എഴുത്തുകാരായ ജിതേഷ് ആസാദ്, ഷംല മുസ്തഫ എന്നിവരും മുഖ്യ അതിഥികളായി. അന്‍സാര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി, വൈസ് പ്രിന്‍സിപ്പല്‍ ആരിഫ് ടി.എ. എന്നിവര്‍ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ജുബി ജോയ്, ഡിപ്പാര്‍ട്മെന്റ് അസോസിയേഷന് സെക്രട്ടറി ആയിഷ സമ , മനോജ്, അനീഷ തുടങ്ങിയവര്‍ സംസാരിച്ചു. വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലൈബ്രറിയന്‍ യഹ്യയുടെ നേതൃത്വത്തില്‍ ഒരുക്കിയ ബുക്ക് ഫെസ്റ്റും ശ്രദ്ധേയമായി.