എരുമപ്പെട്ടി പഞ്ചായത്തില്‍ കറവപശു കാലിത്തീറ്റ പദ്ധതി ഉദ്ഘാടനം നടത്തി

എരുമപ്പെട്ടി പഞ്ചായത്ത് കറവപശു കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി.98 ഗുണഭോക്താക്കള്‍ക്കാണ് 50 ശതമാനം സബ്‌സിഡിയോടെ കാലി തീറ്റ വിതരണം ചെയ്യുന്നത്. പഞ്ചായത്തിന്റെ 4 ലക്ഷവും, ജില്ലാ പഞ്ചായത്തിന്റെ 3,56000 രൂപയും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീജ സുരേഷ്, മെമ്പര്‍മാരായ എം.കെ. ജോസ്, ഇ.എസ്.സുരേഷ്, പി.എം. സജി, കെ.ബി. ബബിത, വെറ്റിനറി സര്‍ജന്‍ വി. ലിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT