സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഈ സീസണിലെ ആദ്യ കടലാമ കൂട് വിരിഞ്ഞിറങ്ങി

പുത്തന്‍കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഈ സീസണിലെ ആദ്യകടലാമ കൂട് വിരിഞ്ഞിറങ്ങി. ഡിസംബര്‍ 19 ന് കിട്ടിയ 91 മുട്ടകളില്‍ വിരിഞ്ഞ 71 കടലാമകുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഗീവര്‍, സൂര്യ കടലാമ സംരക്ഷണ പ്രവര്‍ത്തകരായ പി.എ.സെയ്തുമുഹമ്മദ്, പി.എ.നസീര്‍, കെ.എസ് ഷംനാദ്, പി എന്‍ ഫായിസ്, പി.എച്ച്. ഹര്‍ഷാദ്, പി.എച്ച് മന്‍സൂര്‍, ശ്രീജിഷ ,രഞ്ജിത്ത് എന്നിവരും നാട്ടുകാരും പങ്കെടുത്തു.

ADVERTISEMENT