സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്ക്

അഞ്ഞൂര്‍ കമ്പനിപടിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച്ച രാവിലെ 7.15ന്‌ വടക്കേകാട് കമ്പനിപ്പടി ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തിന് സമീപത്താണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. തൊഴിയൂര്‍ അഞ്ഞൂര്‍ റോഡ് സ്വദേശി തെക്കുംപറമ്പത്ത് വീട്ടില്‍ സജീഷ് , അശ്വതി , രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേയത്. ഇവരെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT