കേന്ദ്ര സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ കേരളത്തിനെ പൂര്‍ണ്ണമായും അവഗണിച്ചതിനെതിരെ സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചാവക്കാട് ടൗണില്‍ ചേര്‍ന്ന പൊതുയോഗം മണ്ഡലം സെക്രട്ടറി അഡ്വാക്കറ്റ് പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ കമറ്റി അംഗം സിവി ശ്രീനിവാസന്‍ , മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ രാജേശ്വരന്‍ . എ എം സതിന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.