ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗുരുവായൂര്‍ ഗോകുലം പബ്ലിക് സ്‌കൂള്‍ ജേതാക്കളായി

തൃശ്ശൂര്‍ ജില്ലയിലെ സി.ബി.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ ഗുരുവായൂര്‍ ഗോകുലം പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. ജില്ലയിലെ എട്ട് സി.ബി.എസ്.ഇ. സ്‌കൂളുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ബ്രഹ്‌മക്കുളം ഭഗത് സിംഗ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കാക്കശ്ശേരി വിദ്യ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. ഗുരുവായൂര്‍ ഗോകുലം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. ശ്രീജിത്ത് അധ്യക്ഷനായി. ടെക്‌സ ടെക്‌നോളജീസ് സി.ഇ.ഒ. എം.ജി.വിവേക്, ഗോകുലം സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സിത്താര ധനനാഥ്, പ്രൈമറി വിഭാഗം പ്രധാന അധ്യാപിക ശരണ്യ ജിതേഷ്, കായിക അധ്യാപകരായ ബേസില്‍ ആന്‍ഡ്ര യൂസ്, അഖില്‍ , അനില്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT