സ്വയം വിമര്‍ശനാത്മകമായ ആവിഷ്‌കാരങ്ങളാണ് പുതിയ കാലഘട്ടത്തിന് അനിവാര്യം; അശോകന്‍ ചരുവില്‍

സ്വയം വിമര്‍ശനാത്മകമായ ആവിഷ്‌കാരങ്ങളാണ് പുതിയ കാലഘട്ടത്തിന് അനിവാര്യമെന്ന് അശോകന്‍ ചരുവില്‍. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സി വി ശ്രീരാമന്‍ ഓപ്പണ്‍ ഹാളില്‍ സംഘടിപ്പിച്ച സാഹിത്യ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥയെഴുത്ത് പ്രത്യയശാസ്ത്ര നിലപാടുകളുടെ തുറന്നെഴുത്തുകള്‍ മാത്രമാകില്ലെന്നും, പല രചനകളിലും വിഭിന്നമായ ആശയം കൈകാര്യം ചെയ്യുന്നവരെ കഥാപാത്രങ്ങളാക്കേണ്ടി വന്നിട്ടുണ്ടെന്നും ടി ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ആധുനിക സാഹിത്യം സമഗ്ര ചര്‍ച്ചക്ക് വിദേയമാക്കിയാണ് ഇരുവരും സംവാദത്തെ സംമ്പുഷ്ടമാക്കിയത്. കഥയെഴുത്തുകള്‍ കൂടുമ്പോഴും എഴുത്തുകാരന്റെ മനസിലുള്ളത് വായനക്കാരനുമായി സംവേദനം ചെയ്യാനായില്ല എന്നതാണ് പല ആധുനികരുടെയും എഴുത്തിന്റെ പ്രശ്‌നമെന്നും സംവാദത്തില്‍ ഇരുവരും അഭിപ്രായപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ വാസു, ജില്ലാ കമ്മിറ്റിയംഗം കെ എഫ് ഡേവിസ്, പി ജി ജയപ്രകാശ്, സി ജി രഘുനാഥ്, സുഭാഷ് പി തങ്കന്‍, വത്സന്‍ പാറന്നൂര്‍, പി എസ് ഷാനു , മുകേഷ് കൊങ്ങണൂര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT