വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായുള്ള പറപുറപ്പാട് ആരംഭിച്ചു. ഫെബ്രുവരി 8 , 9 തിയതികളിലാണ് പൂരം ആഘോഷിക്കുന്നത്. 8 ന് ഉച്ചയ്ക്ക് വെള്ളാറ്റഞ്ഞൂര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നിന്നും 3 ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ദേവസ്വം പൂരം എഴുന്നള്ളിക്കും. തുടര്‍ന്ന് മേളത്തോടെ കൂട്ടി എഴുന്നെളിപ്പ് നടക്കും. 9-ാം തിയതി പുലര്‍ച്ചെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വെള്ളാറ്റത്തൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും രാത്രി പൂരം എഴുന്നള്ളിപ്പും, മേളത്തോടെ താലപ്പൊലി എന്നിവയ്ക്കു ശേഷം ഗുരുതി പൂജയോടെ പൂരമഹോത്സവം സമാപിക്കും. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസ അയ്യര്‍ കാര്‍മ്മികനായി. മുന്‍ മേല്‍ശാന്തി മൂത്ത മന പരമേശ്വരന്‍ നമ്പൂതി മുഖ്യാതിഥിയായി. ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, ടി.പി അജിതകുമാര്‍, കെ.എസ് ബബു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.