വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

ചാവക്കാട് നഗരസഭയില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പ് വിതരണത്തിന്റെ ഉത്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ പി എസ് അബ്ദുള്‍ റഷീദ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ്, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വാക്കറ്റ് എ വി മുഹമ്മദ് അന്‍വര്‍, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയസൂത്രണ പദ്ധതി പ്രകാരം 10 വിദ്യാര്‍ത്ഥികള്‍ക്ക്, 4,25000  രൂപ ചെലവഴിച്ചാണ് ലാപ്‌ടോപ്പ് നല്‍കിയത്.

 

ADVERTISEMENT