പുലിയന്നൂര്‍ ഗവ.യു പി സ്‌കൂളിന്റെ 102-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

വേലൂര്‍ പുലിയന്നൂര്‍ ഗവ.യു പി സ്‌കൂളിന്റെ 102-ാം വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍തൃ ദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷേബി ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ ആര്‍ ആശ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബെറ്റി ജോയ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 36 വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തിനു ശേഷം വിരമിക്കുന്ന സ്‌കൂള്‍ പ്രധാന അധ്യാപിക ദേവി ടീച്ചര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. വേലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സന്‍ പ്രതിഭകളെ ആദരിച്ചു. വേലൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി എഫ്
ജോയ് എന്നിവര്‍ ചേര്‍ന്ന് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അനില്‍ മാസ്റ്റര്‍,സ്വപ്ന രാമചന്ദ്രന്‍ കടങ്ങോട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.എ മുഹമദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായി.

ADVERTISEMENT