കെ.എസ്. നാരായണന്‍ നമ്പൂതിരിയുടെ ഇരുപത്തിയേഴാം അനുസ്മരണ വാര്‍ഷികം ആചരിച്ചു

പത്തൊമ്പത് വര്‍ഷക്കാലം വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ എം.എല്‍എയായിരുന്ന കെ.എസ്. നാരായണന്‍ നമ്പൂതിരിയുടെ ഇരുപത്തിയേഴാം അനുസ്മരണ വാര്‍ഷികം ആചരിച്ചു. കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെങ്ങാമുക്കില്‍ കെ.എസ്. നാരായണന്‍ നമ്പൂതിരിയുടെ വസതിക്ക് മുന്നില്‍ നടത്തിയ അനുസ്മരണ യോഗം കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്ന കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് എം.എം. അലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ എം.എസ് മണികണ്ഠന്‍ മുഖ്യ അതിഥിയായി. കോണ്‍ഗ്രസ് നേതാക്കളായ ബിജു സി ജോബ്, എം.എ അബ്ദുള്‍ റഷീദ്, എന്‍.കെ അബ്ദുള്‍ മജീദ്, സോണി സഖറിയ, കെ.എ മുരളിധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT