അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തി

കണ്ടാണശ്ശേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തി.
തൃശൂര്‍ ജില്ല ആരോഗ്യ വകുപ്പ് പ്രാണി ജന്യ രോഗ നിയന്ത്രണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് മലേറിയ – ഫൈലേറിയ – എച്ച്.ഐ.വി. രോഗ പരിശോധന നടത്തിയത്. ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടി – പാടുകള്‍ നോക്കാം ആരോഗ്യം കാക്കാം എന്ന പരിശോധനയും ക്ഷയരോഗ നിയന്ത്രണ നൂറുദിന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായുള്ള കഫ പരിശോധനയുമാണ് സംഘടിപ്പിച്ചത്. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാന്‍സര്‍ പ്രതിരോധം -ജനകീയ ക്യാമ്പയിന്‍ ബോധവത്ക്കരണവും അതിഥി തൊഴിലാളികള്‍ക്ക് നല്‍കി.

ADVERTISEMENT