കിടങ്ങൂര്‍ പാടശേഖരത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

കെ.എം മാണി കര്‍ഷക സമൃദ്ധി പദ്ധതിയുടെ ഭാഗമായി കിടങ്ങൂര്‍ പാടശേഖരത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. മൂന്ന് ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. കേരള യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് കെ. ബി ബജീഷ് കണ്‍വീനറായ സമിതിയാണ് കെ. എം മാണി കര്‍ഷക പദ്ധതി മൂന്നു കൊല്ലം മുന്‍പ് ആരംഭിച്ചത്. കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതി അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ പച്ചക്കറി വിത്ത് നട്ടു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് എ.ഐ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) കടങ്ങോട് മണ്ഡലം പ്രസിഡന്റ് ഫിറോസ് എന്‍.എം, സിജോ ചുങ്കത്ത്, സി.എഫ് യേശുദാസ്, സഞ്ജു പി.കെ, കടങ്ങോട് പഞ്ചായത്തിലെ മികച്ച കുട്ടിക്കര്‍ഷകന്‍ അവാര്‍ഡ് ജേതാവ് അഭയ്‌ദേവ്, കര്‍ഷകരായ ബാലകൃഷ്ണന്‍ കെ.സി, സുബ്രഹ്‌മണ്യന്‍ കെ.കെ എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT