വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമൂച്ചിക്കല്‍ പൂരത്തോടനുബന്ധിച്ച് വെള്ളാറ്റഞ്ഞൂര്‍ ദേശക്കുതിരകമ്മിറ്റിയുടെ നോട്ടീസ് പ്രകാശനവും വിതരണഉദ്ഘാടനവും നടന്നു. ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ അയ്യര്‍ പൂജിച്ചബ്രോഷര്‍ സിനിമ ആക്ടര്‍ ജോബി പാലായ്ക്ക്, കുതിര കമ്മിറ്റി സെക്രട്ടറി ബാബു നാരായണന്‍ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. വിതരണോദ്ഘാടനം രക്ഷാധികാരി പി.എന്‍ അനില്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് സുധിന്‍, ട്രഷറര്‍ സജിത്ത് എന്നിവര്‍ കൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ അമ്മാത്തിന് നല്‍കി നിര്‍വ്വഹിച്ചു. ദേശക്കുതിര കമ്മിറ്റി അംഗങ്ങള്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.