ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി അപകടത്തില്‍പ്പെട്ടു

ചാവക്കാട് മണത്തല ഐനിപ്പുള്ളിയില്‍ ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ മരത്തടികള്‍ കയറ്റി വരികയായിരുന്ന ലോറി അപകടത്തില്‍പ്പെട്ടു. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരു വശങ്ങളിലെയും സര്‍വീസ് റോഡുകളിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെ 1:30 ഓട് കൂടിയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് മരത്തടികളുമായി പോകുകയായിരുന്നു ലോറി. ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ ലോറിയുടെ വലത് വശം ചെരിയുകയായിരുന്നു. പാലം നിര്‍മാണത്തിനായുള്ള സ്ലാബ് മതിലിലേക്ക് ലോറി ചെരിഞ്ഞതുകൊണ്ട് വന്‍ അപകടം ഒഴിവായി.

ADVERTISEMENT