പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് 2024-2025 വര്‍ഷത്തെ കോളേജ് ഡേ വിപുലമായ പരിപാടികളോടെ കാമ്പസില്‍ ആഘോഷിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കോളേജ് ഹയര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ജെ.ഫരീദ, വൈസ് പ്രിന്‍സിപ്പല്‍ ടി.എ. ആരിഫ് എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥിനിക്കുള്ള അംഗീകാരമായ ബെസ്റ്റ് അന്‍സാരിയ്യ അവാര്‍ഡ് മൂന്നാം വര്‍ഷ ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനി ടി.പി. ഫാത്തിമ റിയ ഏറ്റുവാങ്ങി. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പവിത്ര പ്രദീപിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികള്‍ അരങ്ങേറി.