വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു

എളവള്ളി ഗ്രാമപഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു.  ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനത്തിന്റെ തുക വകയിരുത്തിയത്. ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള ഇന്ദ്രാചിറയിലാണ് പരിശീലനം നടത്തിയത്. നീന്തല്‍ പരിശീലനത്തിന്റെ സമാപനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി.മോഹനന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എന്‍.ബി.ജയ, ജനപ്രതിനിധികളായ ശ്രീബിത ഷാജി, സൗമ്യ രതീഷ്, ഷാലി ചന്ദ്രശേഖരന്‍, പി.എം.അബു, രാജി മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT